
ചെറിയ ഉള്ളി - രണ്ടു കപ്പ്
വെളുത്തുള്ളി - രണ്ട് ഇതള്‍
വറ്റല്‍ മുളക് - 15എണ്ണം
അല്ലെങ്കില്‍ മുളകുപൊടി രണ്ട് ടീസ്പൂണ്‍
മല്ലി - രണ്ട് ടേബിള്‍ സ്പൂണ്‍
ജീരകം - ഒരു ടീസ്പൂണ്‍
വെളിച്ചെണ്ണ - ഒരു ടേബിള്‍ സ്പൂണ്‍
കറിവേപ്പില - ഒരു കപ്പ്
ഉലുവ - അര ടീസ്പൂണ്‍
കായം - ചെറിയ കഷ്ണം
പുളി - ചെറിയ നാരങ്ങ വലിപ്പത്തില്‍
മഞ്ഞള്‍ - ആവശ്യത്തിന്
വറ്റല്‍ മുളക്, മല്ലി, കുരുമുളക്, ജീരകം, കറിവേപ്പില എന്നിവ ചേര്‍ത്ത് വറുത്തെടുത്ത് നല്ലതുപോലെ അരച്ച് പുളി പുളി പിഴിഞ്ഞ വെള്ളത്തില്‍ കലക്കി ഉപ്പും മഞ്ഞളും ചേര്‍ത്ത് ചെറിയ തീയില്‍ തിളക്കാന്‍ വെക്കുക. വെളിച്ചെണ്ണയില്‍ കടുക് താളിച്ച് ഉലുവ, കായം, ഉള്ളി എന്നിവ എണ്ണയിലിട്ട് വഴറ്റിയ ശേഷം തിളച്ചു കൊണ്ടിരിക്കുന്ന പുളിവെള്ളത്തില്‍ ഒഴിച്ച് ചെറിയ തീയില്‍ തിളപ്പിച്ച് കട്ടിയാകുന്നത് വരെ വേവിക്കുക. ഇത് കൂടുതല്‍ ദിവസം ചീത്തയാവാതെയിരിക്കും. ചപ്പാത്തി, ചോറ് എന്നിവയോടൊപ്പം കഴിക്കാം. വേണമെങ്കില്‍ വറുക്കുമ്പോള്‍ ഒരു ടേബിള്‍ സ്പൂണ്‍ തേങ്ങയും കൂടി ചേര്‍ക്കാം.