Saturday, October 3, 2009

ഉള്ളിത്തീയല്‍


ചെറിയ ഉള്ളി - രണ്ടു കപ്പ്

വെളുത്തുള്ളി - രണ്ട് ഇതള്‍

വറ്റല്‍ മുളക്‌ - 15എണ്ണം

അല്ലെങ്കില്‍ മുളകുപൊടി രണ്ട് ടീസ്പൂണ്‍

മല്ലി - രണ്ട് ടേബിള്‍ സ്പൂണ്‍

ജീരകം - ഒരു ടീസ്പൂണ്‍

വെളിച്ചെണ്ണ - ഒരു ടേബിള്‍ സ്പൂണ്‍

കറിവേപ്പില - ഒരു കപ്പ്‌

ഉലുവ - അര ടീസ്പൂണ്‍

കായം - ചെറിയ കഷ്ണം

പുളി - ചെറിയ നാരങ്ങ വലിപ്പത്തില്‍

മഞ്ഞള്‍ - ആവശ്യത്തിന്

വറ്റല്‍ മുളക്, മല്ലി, കുരുമുളക്, ജീരകം, കറിവേപ്പില എന്നിവ ചേര്‍ത്ത് വറുത്തെടുത്ത് നല്ലതുപോലെ അരച്ച് പുളി പുളി പിഴിഞ്ഞ വെള്ളത്തില്‍ കലക്കി ഉപ്പും മഞ്ഞളും ചേര്‍ത്ത് ചെറിയ തീയില്‍ തിളക്കാന്‍ വെക്കുക. വെളിച്ചെണ്ണയില്‍ കടുക് താളിച്ച്‌ ഉലുവ, കായം, ഉള്ളി എന്നിവ എണ്ണയിലിട്ട് വഴറ്റിയ ശേഷം തിളച്ചു കൊണ്ടിരിക്കുന്ന പുളിവെള്ളത്തില്‍ ഒഴിച്ച് ചെറിയ തീയില്‍ തിളപ്പിച്ച് കട്ടിയാകുന്നത് വരെ വേവിക്കുക. ഇത് കൂടുതല്‍ ദിവസം ചീത്തയാവാതെയിരിക്കും. ചപ്പാത്തി, ചോറ് എന്നിവയോടൊപ്പം കഴിക്കാം. വേണമെങ്കില്‍ വറുക്കുമ്പോള്‍ ഒരു ടേബിള്‍ സ്പൂണ്‍ തേങ്ങയും കൂടി ചേര്‍ക്കാം.

Friday, October 2, 2009

അവിയല്‍


ശരീരത്തിനാവശ്യമായ എല്ലാ പോഷണ മൂല്യങ്ങളും അടങ്ങിയിട്ടുള്ളതിനാല്‍ അവിയല്‍ തന്നെ ഒരു സമീകൃതാഹാരമാണ്. ഏതു സസ്യവും ഇതില്‍ ചേര്‍ക്കാം എന്നതാണിതിന്റെ സൗകര്യം.
വഴക്കായ്‌ - രണ്ടെണ്ണം
പടവലങ്ങ - രണ്ട് ഇഞ്ച്‌ നീളം
വെള്ളരിക്ക - 200ഗ്രാം
കൊത്തവര - 20എണ്ണം
പച്ചമുളക് - നാലെണ്ണം
കാരറ്റ്‌ - ഒന്ന്
ചേന - 70ഗ്രാം
മുരിങ്ങക്കായ്‌ - ഒന്ന്
പച്ചമാങ്ങ - രണ്ട് കഷ്ണം
മുളക് പൊടി - രണട് ടീസ്പൂണ്‍
മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍
ജീരകം - കാല്‍ ടീസ്പൂണ്‍
ചുവന്നുള്ളി - പത്തു കഷ്ണം
തേങ്ങ - അരമുറി
കറിവേപ്പില - ആവശ്യത്തിന്
പച്ചക്കറികളെല്ലാം ഏകദേശം ഒന്നര ഇഞ്ച്‌ നീളത്തില്‍ കട്ടി കുറച്ച് അരിഞ്ഞ് വക്കുക. ഒരു ചട്ടിയില്‍ വെള്ളം തിളപ്പിച്ച് കൊത്തവര, ചേന, മുരിങ്ങക്കായ്‌ ഇവ ഇട്ട് പകുതി വേവാകുമ്പോള്‍ ബാക്കി കഷ്ണങ്ങളും ഇട്ട് വേവിക്കുക. തിളച്ചു കഴിയുമ്പോള്‍ ഉപ്പ്‌, മുളകുപൊടി, മഞ്ഞള്‍പൊടി, ഇവ ചേര്‍ത്ത് അടച്ചു വച്ച് വേവിക്കുക. കഷ്ണങ്ങള്‍ വെന്തു കഴിയുമ്പോള്‍ ചുവന്നുള്ളി, തേങ്ങ, ജീരകം, കറിവേപ്പില ഇവ അധികം അരയാത്ത പരുവത്തില്‍ യോജിപ്പിച്ച് കഷ്ണങ്ങളില്‍ ചേര്‍ത്തിളക്കി അഞ്ചുമിനിട്ട് നേരം അടച്ചുവെച്ച് വെളിച്ചെണ്ണ ഒഴിച്ച് ഇറക്കിവെക്കുക.

Wednesday, September 30, 2009

വന്‍പയര്‍ മത്തങ്ങ എരിശ്ശേരി


വന്‍പയര്‍ - 50 ഗ്രാം

മത്തങ്ങ - 250ഗ്രാം

തേങ്ങ - 60ഗ്രാം

ജീരകം -ഒരു ടീസ്പൂണ്‍

മുളകുപൊടി - ഒരു ടീസ്പൂണ്‍

മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍

വെളിച്ചെണ്ണ - രണ്ടു ടീസ്പൂണ്‍

വറ്റല്‍ മുളക് - രണ്ടെണ്ണം

ചുവന്നുള്ളി - ഒന്ന്

കടുക്, ഉപ്പ്‌ കറിവേപ്പില പാകത്തിന്

വന്‍പയര്‍ ഇരട്ടി വെള്ളം ചേര്‍ത്ത് വേവിക്കാന്‍ വക്കുക. പകുതി വേവായാല്‍ മത്തങ്ങ അരിഞ്ഞതും മഞ്ഞള്‍ പൊടിയും മുളക് പൊടിയും ചേര്‍ക്കുക. വെന്തു കഴിയുമ്പോള്‍ തേങ്ങയില്‍ മുക്കാല്‍ പങ്കും ജീരകവും കറിവേപ്പിലയും ചേര്‍ത്ത് തിളപ്പിക്കുക. എണ്ണ കടുക് തളിച്ച് ബാക്കി തേങ്ങയും ചുവക്കെ വറുത്തു ചേര്‍ക്കുക.