Friday, October 2, 2009

അവിയല്‍


ശരീരത്തിനാവശ്യമായ എല്ലാ പോഷണ മൂല്യങ്ങളും അടങ്ങിയിട്ടുള്ളതിനാല്‍ അവിയല്‍ തന്നെ ഒരു സമീകൃതാഹാരമാണ്. ഏതു സസ്യവും ഇതില്‍ ചേര്‍ക്കാം എന്നതാണിതിന്റെ സൗകര്യം.
വഴക്കായ്‌ - രണ്ടെണ്ണം
പടവലങ്ങ - രണ്ട് ഇഞ്ച്‌ നീളം
വെള്ളരിക്ക - 200ഗ്രാം
കൊത്തവര - 20എണ്ണം
പച്ചമുളക് - നാലെണ്ണം
കാരറ്റ്‌ - ഒന്ന്
ചേന - 70ഗ്രാം
മുരിങ്ങക്കായ്‌ - ഒന്ന്
പച്ചമാങ്ങ - രണ്ട് കഷ്ണം
മുളക് പൊടി - രണട് ടീസ്പൂണ്‍
മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍
ജീരകം - കാല്‍ ടീസ്പൂണ്‍
ചുവന്നുള്ളി - പത്തു കഷ്ണം
തേങ്ങ - അരമുറി
കറിവേപ്പില - ആവശ്യത്തിന്
പച്ചക്കറികളെല്ലാം ഏകദേശം ഒന്നര ഇഞ്ച്‌ നീളത്തില്‍ കട്ടി കുറച്ച് അരിഞ്ഞ് വക്കുക. ഒരു ചട്ടിയില്‍ വെള്ളം തിളപ്പിച്ച് കൊത്തവര, ചേന, മുരിങ്ങക്കായ്‌ ഇവ ഇട്ട് പകുതി വേവാകുമ്പോള്‍ ബാക്കി കഷ്ണങ്ങളും ഇട്ട് വേവിക്കുക. തിളച്ചു കഴിയുമ്പോള്‍ ഉപ്പ്‌, മുളകുപൊടി, മഞ്ഞള്‍പൊടി, ഇവ ചേര്‍ത്ത് അടച്ചു വച്ച് വേവിക്കുക. കഷ്ണങ്ങള്‍ വെന്തു കഴിയുമ്പോള്‍ ചുവന്നുള്ളി, തേങ്ങ, ജീരകം, കറിവേപ്പില ഇവ അധികം അരയാത്ത പരുവത്തില്‍ യോജിപ്പിച്ച് കഷ്ണങ്ങളില്‍ ചേര്‍ത്തിളക്കി അഞ്ചുമിനിട്ട് നേരം അടച്ചുവെച്ച് വെളിച്ചെണ്ണ ഒഴിച്ച് ഇറക്കിവെക്കുക.

6 comments:

മാണിക്യം said...

കൊത്തവര എന്താണ്?അച്ചിങ്ങ ആണോ?

ശരിയാണ് അവിയല്‍ മാത്രം മതി ഒരു നേരം.
നല്ല ഒരു സമീകൃതാഹാരം!
ഹൈപ്പര്‍ റ്റെന്‍ഷന്‍ ഡയബറ്റിക്ക് ഒക്കെ ആയവര്‍
സാലഡ് തിന്നു മടുക്കുന്നെങ്കില്‍ പകരം
ഒരു നേരം അവിയല്‍ ആവാം. :)

കണ്ണനുണ്ണി said...

അവിയല്‍ എന്റെ favourite ആ....

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

ജീരകം ഒരു നുള്ള് മതിയാകും . അല്ലെങ്കില്‍ ജീരകത്തിന്റെ ചുവ മുന്നിട്ടു നില്‍ക്കും .. പച്ചമാങ്ങ കിട്ടിയില്ലേല്‍ മൂന്നോ നാലോ സ്പൂണ്‍, ചെറിയ തോതില്‍ പുളിയുള്ള തൈര് ചേര്‍ത്താലും മതി

Cartoonist said...

മുബാരക്കെ,
‘അവിയലിന്റെ അപ്പോസ്തലാ’
എന്നു വിളിക്കണൊ എന്ന്
ഉണ്ടാക്കിനോക്കീട്ട് പറയാം..

Areekkodan | അരീക്കോടന്‍ said...

എന്റേയും ഫേവറിറ്റ്

Feroze said...

nice posts !

Find some useful blogs below for readers :
Health Kerala
Malabar Islam
Kerala Islam
Earn Money
Kerala Motors
Incredible Keralam
Home Kerala
Agriculture Kerala
Janangalum Sarkarum