
വന്‍പയര്‍ - 50 ഗ്രാം
മത്തങ്ങ - 250ഗ്രാം
തേങ്ങ - 60ഗ്രാം
ജീരകം -ഒരു ടീസ്പൂണ്‍
മുളകുപൊടി - ഒരു ടീസ്പൂണ്‍
മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍
വെളിച്ചെണ്ണ - രണ്ടു ടീസ്പൂണ്‍
വറ്റല്‍ മുളക് - രണ്ടെണ്ണം
ചുവന്നുള്ളി - ഒന്ന്
കടുക്, ഉപ്പ് കറിവേപ്പില പാകത്തിന്
വന്‍പയര്‍ ഇരട്ടി വെള്ളം ചേര്‍ത്ത് വേവിക്കാന്‍ വക്കുക. പകുതി വേവായാല്‍ മത്തങ്ങ അരിഞ്ഞതും മഞ്ഞള്‍ പൊടിയും മുളക് പൊടിയും ചേര്‍ക്കുക. വെന്തു കഴിയുമ്പോള്‍ തേങ്ങയില്‍ മുക്കാല്‍ പങ്കും ജീരകവും കറിവേപ്പിലയും ചേര്‍ത്ത് തിളപ്പിക്കുക. എണ്ണ കടുക് തളിച്ച് ബാക്കി തേങ്ങയും ചുവക്കെ വറുത്തു ചേര്‍ക്കുക.
2 comments:
വളരെ ഇഷ്ടമുള്ള ഒന്നാണിതു്, പലപ്പോഴും ഉണ്ടാക്കാറുള്ളതു്.
നളപാചകം കൊള്ളാമല്ലൊ ..
ഇവിടെ ഇപ്പൊള്‍ മത്തങ്ങ ധാരാളം കിട്ടുന്ന സമയം.
ഇത് പരീക്ഷിക്കും :)
Post a Comment